കൊച്ചി: കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തില്‍ പ്രതീക്ഷയര്‍പ്പിക്കേണ്ട ഒരു കാര്യവുമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിട്ടുണ്ടെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
ആശയപരമായി യോജിക്കാത്തവര്‍ വന്നാല്‍ മുന്നണിയിലെടുക്കാമെന്നാണ് പൊതുതീരുമാനമെന്നും, കേരള കോണ്‍ഗ്രസിനോട് ആശയപരമായി വിയോജിപ്പില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് നേരത്തെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
















