ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്‍ വിജയിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തോടെയാണ്. എസ്.ഡി.പി.ഐ പി.എഫ്.ഐ സംഘങ്ങള്‍ പൂര്‍ണ്ണമായും സജി ചെറിയാന്റെ കൂടെയാണ്. ഇപ്പോള്‍ നാല് ഹിന്ദു വോട്ട് ചാക്കിലാക്കാം എന്ന ധാരണയിലാണ് പറയുന്നതെങ്കില്‍ അത് നടപ്പില്ല മോനേ സജി ചെറിയാനേ എന്നാണ് പറയാനുള്ളതെന്ന് ബി.ജ.പെി നേതാവ് കെ. സുരേന്ദ്രന്റെ വെല്ലുവിളി. മുസ്ലിം സംഘടനകള്‍ എല്ലാം ഒന്നിച്ചു നിന്നാല്‍ അത് കേരളത്തിലെ വലിയ മതേതരത്വമാണ്. കാന്തപുരവും ലീഗും യോജിക്കണമെന്നു പറയുന്നു. ഇ.കെ. സുന്നിയും എ.പി. സുന്നിയും ഒന്നാകുന്നു. മുസ്ലീംലീഗ് നേകാത്തള്‍ തന്നെ പറയുന്നു, ഭരണം കിട്ടിയാല്‍ അത് സമുദായ താല്‍പ്പര്യത്തിനാണ് ഉപയോഗിക്കാന്‍ പോകുന്നതെന്ന്. അതിനൊന്നും ആര്‍ക്കും പരാതിയില്ല.
എന്നാല്‍, എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ചായകുടിക്കാന്‍ ഒരുമിച്ചിരുന്നാല്‍ അത് കേരളത്തില്‍ വലിയ വര്‍ഗീയത. ഈ പ്രചാരവേല കഴിഞ്ഞ 30 വര്‍ഷത്തോളമായി കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നതാണ്. ന്യൂനപക്ഷങ്ങള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഏത് നിലപാട് സ്വീകരിച്ചാലും സോകോള്‍ഡ് മതേതര പാര്‍ട്ടികള്‍ എല്ലാം അതിനെ ഒരു മതേതര നിലപാടായി ഉയര്‍ത്തിക്കാണിക്കും. ഭൂരിപക്ഷ സമുദായത്തിലെല്ലാവരും തമ്മിലടിച്ച് പിരിഞ്ഞ്, അവര്‍ നശിച്ചു കൊള്ളമെന്ന താല്‍പ്പര്യമാണ് മുന്നണികള്‍ക്കെല്ലമുള്ളത്. അതിന്റെ വലിയ ഉദാഹരണമാണ് കണ്ടുകൊണ്ടിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശനും, സുകുമാരന്‍ നായരും ചില കാര്യങ്ങള്‍ പറഞ്ഞു. ആ കാര്യങ്ങളില്‍ യോജിക്കുന്നവര്‍ക്ക് യോജിക്കാം വിയോജിക്കുന്നവര്‍ക്ക് വിയോജിക്കാം. പക്ഷെ ഭൂരിപക്ഷ ഐക്യമെന്നുള്ളത്, ഒരു പേടിസ്വപ്‌നമാണ് കേരളത്തിലെ രണ്ടു മുന്നണികള്‍ക്കും. ബി.ജെ.പിയെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട്. എല്ലാ സാമുദായിക സംഘടനകള്‍ക്കുമുണ്ട്. ബി.ജെ.പി പ്രശ്‌നാധിഷ്ടിത സമീപനമാണ് എല്ലാക്കാലത്തും സമുദായ സംഘടനകളോട് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യം ഉണ്ടാകേണ്ടത്, ഇന്നത്തെ കാലഘട്ടത്തില്‍ കേരളം പോലെയുള്ള സംസ്ഥാനത്ത് ഏതാണ്ട് 50 ശതമാനമായി മാറിയിരിക്കുന്ന ഭൂരിപക്ഷ സമുദായത്തിന് അത്യാവശ്യമാണ്. അതിനു വേണ്ടിയാണ് ശ്രമിക്കുന്നത്.
സജിചെറിയാന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് നടത്തുന്ന പ്രസ്താവനയാണ്. സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ ആരുടെ പിന്തുണ കൊണ്ടാണ് ജയിക്കുന്നത് നാട്ടുകാര്‍ക്കറിയാം. അതിന് ആയിരം തെളിവുകള്‍ തരാം. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉടനീളം നിരോധിത ഭീകരവാദ സംഘടനയുടെ രാഷ്ട്രീയ പാര്‍ട്ടി സജി ചെറിയാന്റെ കൂടെയാണെന്നും കെ. സുരേന്ദ്രന്‍ പറയുന്നു.
CONTENT HIGH LIGHTS; Did you think you could bag four Hindu votes?: ‘That won’t work, my dear Saji Cherian’, K. Surendran challenges
















