കോഴിക്കോട് സ്വദേശിയായ ദീപക് ജീവനൊടുക്കിയതിന് പിന്നാലെ ബലാല്‍സംഗ ആഹ്വാനവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും തൊടുപുഴ നഗരസഭ അഞ്ചാംവാർഡിലെ ബിജെപി സ്ഥാനാർത്ഥിയുമായ അജയ് ഉണ്ണി. ബസ്സിൽ ലൈംഗീകാതിക്രമം കാണിച്ചു എന്ന ആരോപിച്ചു യുവതി വീഡിയോ ഇട്ടതിന് പിന്നാലെയായിരുന്നു ദീപക് ആത്മഹത്യ ചെയ്തത്.
ഇതിൽ ആണ് അജയ് ബലാല്‍സംഗ ആഹ്വാനം നടത്തിയത്. എതെങ്കിലും ഇത്തരം വീഡിയോ ചിത്രീകരിക്കുന്നതായി തോന്നിയാൽ ആ സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം ആത്മഹത്യ ചെയ്യൂവെന്നാണ് അജയ് നടത്തിയ പ്രസ്താവന.
കൂടാതെ “ഭീരുവിനേപ്പോലെ മരിക്കേണ്ട ആവശ്യമില്ല. അനാവശ്യമായി നാണം കെടുത്താനുള്ള ശ്രമം നടന്നാൽ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് ഇത്തരം ആരോപണം ഉന്നയിച്ച സ്ത്രീയെ ബലാത്സംഗം ചെയ്യുക” എന്നാണ് വൈറലായ വീഡിയോയിൽ അജയ് ഉണ്ണി പറയുന്നത്. കൂടാതെ ബലാല്‍സംഗം ചെയ്ത് ജയിലില്‍ പോയാലും അവിടെ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്നും അജയ് ഉണ്ണി വീഡിയോയിൽ പറയുന്നുണ്ട്.
















