ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ മോഷൻ പോസ്റ്റർ റിലീസ് ആയി. ഏപ്രിൽ 9ന് ചിത്രം തിയറ്ററുകളിൽ എത്തും. കയാദു ലോഹർ ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്.
വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമാണം. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പള്ളിച്ചട്ടമ്പി പറയുന്നത്. ടൊവിനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും, സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജെയ്ക്സ് ബിജോയുമാണ്.
ആർട് ഡയറക്ഷൻ ദിലീപ് നാഥ്, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ് റഷീദ് അഹമ്മദ് എന്നിവരാണ് നിർവഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്ണൻ. ഡിജിറ്റൽ മാർക്കറ്റിംഗ് അഖിൽ വിഷ്ണു വി എസ്, പിആർഒ അക്ഷയ് പ്രകാശ്.
















