അന്തരിച്ച കാനത്തില്‍ ജമീല എംഎല്‍എക്ക് അന്തിമോപചാരം അര്‍പ്പിച്ച് നിയമസഭ. സ്പീക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചന പ്രസംഗം നടത്തി. പൊതുസമൂഹത്തിന് നികത്താന്‍ ആവാത്ത നഷ്ടമാണ് കാനത്തില്‍ ജമീലയുടെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ അതേ ഗൗരവത്തോടെ സഭയില്‍ അവതരിപ്പിച്ചു. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഭാഗത്താണ് എല്ലാ കാലത്തും ജമീല ഉണ്ടായിരുന്നത്. കരുത്തയായ സംഘാടക, മികച്ച വാഗ്മി തുടങ്ങിയ നിലയില്‍ ജമീല ശ്രദ്ധേയയായെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
കൊയിലാണ്ടി എംഎല്‍എ ആയിരിക്കെയാണ് കഴിഞ്ഞ നവംബര്‍ 29ന് കാനത്തില്‍ ജമീല അന്തരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സഭയില്‍ ഇന്ന് ചരമോപചാരമല്ലാതെ മറ്റ് നടപടിക്രമങ്ങള്‍ ഉണ്ടായിരിക്കില്ല. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നാളെ മുതല്‍ നടക്കും.
















