ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന്റെയും ജ്വല്ലറി ഉടമ ഗോവർധന്റെയും ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഇന്ന് ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് വിധി പറഞ്ഞത്.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങൾ, കട്ടിളപ്പാളികൾ എന്നിവിടങ്ങളിലെ സ്വർണക്കവർച്ചയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു എന്നീ രണ്ടു കേസുകളിലാണ് പത്മകുമാറിനും മുരാരി ബാബുവിനും എതിരെ സമർപ്പിച്ച ഹർജികൾ. ദ്വാരപാലക കേസിൽ ഗോവർധനും.
















