വിസ്മയാ മോഹന്‍ലാല്‍, ആശിഷ് ജോ ആന്റെണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങ ളാക്കി,ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിസ്മയായുടെ, ദൈന്യ ഭാവത്തിലുള്ള പോസ്റ്ററിനു പിന്നില്‍ആശിഷ് ജോ ആന്റണിയേയും വ്യക്തമാക്കുന്നു. എന്നാല്‍ വിസ്മയാക്കു മുന്നില്‍, താടി വച്ച ഒരു പുരുഷന്‍ – അത് മോഹന്‍ലാലിനെ അനുസ്മരിപ്പിക്കുന്നു. അതു മോഹന്‍ലാല്‍ തന്നെയോ?. ആ സസ്‌പെന്‍സ്,അങ്ങനെ തന്നെ നില്‍ക്കട്ടെ. ചിത്രീകരണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഈ പോസ്റ്ററിലൂടെ
ഒരു അപ്‌ഡേഷന്‍ നടത്തിയിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ കുട്ടിക്കാനം, തൊടുപുഴ ഭാഗങ്ങളില്‍ നടന്നു വരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ ആയിരുന്നു മോഹന്‍ലാലിന്റെ മാതാവിന്റെ മരണം. അതേത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി പതിനെട്ടിനാണ് പുനരാരംഭിച്ചത്. ഒരു ക്ലീന്‍ ഫാമിലി ത്രില്ലര്‍ സിനിമയെന്നു മാത്രമാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അപ്രതീക്ഷിതമായ പല വഴിത്തിരിവുകളും, സസ്‌പെന്‍സുമൊക്കെ ചിത്രത്തിലുണ്ടാകുമെന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. സായ് കുമാര്‍, ബോബി കുര്യന്‍, ഗണേഷ് കുമാര്‍, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഡോ. എമില്‍ ആന്റെണിയും, ഡോ. അനീഷ ആന്റെണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് .ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജെയ്ക്ക് ബിജോയ്‌സ്. ഛായാഗ്രഹണം -ജോമോന്‍.ടി. ജോണ്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ. പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്‍. മേക്കപ്പ് – ജിതേഷ് പൊയ്യ. കോസ്റ്റ്യം ഡിസൈന്‍ -അരുണ്‍ മനോഹര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – സൈലക്‌സ്‌ര ഏബ്രഹാം. ഫിനാന്‍സ് കണ്‍ട്രോളര്‍ – മനോഹരന്‍’ കെ. പയ്യന്നൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്.പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
CONTENT HIGH LIGHTS; The second look poster of Vismaya, starring Mohanlal in the lead role, has arrived.
















