ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ടൻ രാജീവരെയെ പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് കസ്റ്റഡിയിൽ വാങ്ങും. തന്ത്രിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നേരത്തെ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
തന്ത്രിയുടെ ജാമ്യ അപേക്ഷ നാളെ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ഇതോടൊപ്പം, അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ മുരാരി ബാബു സമർപ്പിച്ച ജാമ്യ ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്.
നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകളുടെയും തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സൂചനകളുടെയും അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
2017-ലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പരിശോധിക്കുന്നതിനായി അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങളെയും ചോദ്യം ചെയ്യാൻ എസ്.ഐ.ടി ആലോചിക്കുന്നുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനകളിൽ പ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു.
















