ഉത്തർപ്രദേശിൽ ഹിന്ദു യുവതി മുസ്ലിം യുവാവിന് വിവാഹം കഴിച്ചതിന് യുവതിയുടെ സഹോദരങ്ങൾ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി. സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന അർമാനെയും കാജലിനെയും ആണ് കൊലപ്പെടുത്തിയത്.
ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. നാല് വർഷം സൗദിയിൽ പ്രവാസിയയായിരുന്ന അർമാൻ മൂന്ന് മാസം മുൻപാണ് മൊറാദാബാദിൽ താമസം ആരംഭിച്ചത്. ഈ സമയത്തായിരുന്നു കാജലിനെ കാണുന്നതും പ്രണയത്തിലാകുന്നതും. ഇരുവരുടെയും പ്രണയം അറിഞ്ഞ യുവതിയുടെ വീട്ടുകാർ ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ യുവവാവിനെ ഭീഷണിപെടുത്തിയിരുന്നു.
എന്നാൽ ഇരുവരും വീട്ടുകാരറിയാതെ നാടുവിടുകയായിരുന്നു. ഇരുവരെയും കാണാതായതിനെ തുടർന്ന് അർമാന്റെയും കാജലിന്റെയും വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം പുറത്തുവരുന്നത്. ഇരുവരും ഒളിച്ചോടിയത് മനസിലാക്കിയ യുവതിയുടെ മൂന്ന് സഹോദരങ്ങൾ ഇരുവരെയും കെട്ടിയിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഇവരെ കൊലപ്പെടുത്തിയതായി യുവതിയുടെ സഹോദരൻമാർ മൊഴി നൽകി. മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലവും ഇവർ പൊലീസിനു കാണിച്ചു കൊടുത്തു. ബുധനാഴ്ച വൈകിട്ട് പൊലീസ് മൃതദേഹങ്ങൾ പുറത്തെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൂന്ന് സഹോദരൻമാർക്കെതിരെ കൊലപാതകക്കുറ്റത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു
















