ലൈംഗികാതിക്രമക്കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി. ദീർഘകാലം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് മുൻമന്ത്രിക്ക് അനുകൂലമായ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്.
നായനാർ സർക്കാരിന്റെ കാലത്ത് വനംവകുപ്പിലെ ഒരു മുൻ ഉദ്യോഗസ്ഥ നൽകിയ പീഡനപരാതിയിൽ ആണ് മുൻമന്ത്രി നീലലോഹിതദാസൻ നാടാർക്കെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിന്റെ തുടക്കത്തിൽ കോഴിക്കോട് വിചാരണ കോടതി നീലലോഹിതദാസൻ നാടാരെ കുറ്റക്കാരനായി കണ്ടെത്തുകയും ഒരു വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെ നീലലോഹിതദാസൻ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കുറ്റവിമുക്തനാക്കി.
എന്നാൽ ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ വസ്തുതകൾ വിശദമായി പരിശോധിച്ച ശേഷം, ഹൈക്കോടതിയുടെ വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി പരാതിക്കാരിയുടെ ഹർജി തള്ളുകയായിരുന്നു.
















