കിഴക്കൻ ജറുസലത്തിൽ കുടിയേറ്റം വ്യാപകമാക്കാനുള്ള നടപടികൾ ഇസ്രയേൽ ഊർജിതമാക്കി. അൽ അഖ്‌സ പള്ളിക്കു തെക്കുള്ള സിൽവാനിൽനിന്ന് ഒഴിഞ്ഞുപോകാൻ പലസ്തീൻകാർക്കു നോട്ടിസ് നൽകി. കുടിയേറ്റക്കാർ സിൽവാനിൽ നിർമിച്ച നാൽപതോളം കെട്ടിടങ്ങളിൽ ഇസ്രയേൽ പതാകകൾ ഉയർത്തി. ജില്ലയുടെ മറ്റു ഭാഗങ്ങൾ നേരത്തേ കുടിയേറ്റക്കാർ സ്വന്തമാക്കിയിരുന്നു. കുടിയേറ്റക്കാർക്കു ഭൂമി വിൽക്കാൻ വിസമ്മതിച്ചതോടെയാണു 32 പലസ്തീൻ കുടുംബങ്ങൾക്കു നോട്ടിസ് ലഭിച്ചിരിക്കുന്നത്.
















