കേരളത്തിലെ എല്ലാ പൗരന്മാർക്ക് നേറ്റിവിറ്റി കാർഡ് നൽകാനുള്ള നിയമ നിർമാണം നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി 20 കോടി രൂപ മാറ്റിവെച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു.
എസ്‌ഐആർ നടപ്പാക്കുന്നതിൽ ജനങ്ങൾക്ക് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ ആശങ്ക പരിഹരിക്കാനാണ് നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
കൂടാതെ രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങളെ സർക്കാരും എൽഡിഎഫും എതിർക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
















