അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ അടുത്തിടെ കൊണ്ടുവന്ന നിയമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകൾ. നിരവധി ക്രിമിനൽ നിയമങ്ങളാണ് അടുത്തിടെ താലിബാൻ സർക്കാർ പ്രഖ്യാപിച്ചത്. എല്ലാ പ്രഖ്യാപനവും മനുഷ്യ അവകാശത്തെ ഇല്ലാതാകുന്ന തരത്തിൽ ഉള്ളതും ആയിരുന്നു.
ജനുവരി ആദ്യമാണ് പുതിയ ക്രിമിനൽ കോഡ് താലിബാൻ സർക്കാർ പുറത്തിറക്കിയത്. നിയമം അനുസരിച്ചു താലിബാൻ സർക്കാർ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിച്ച് പലർക്കും പല ശിക്ഷ എന്ന പോലെ ഒരു കുറ്റത്തിന് നിരവധി ശിക്ഷകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഭർത്താക്കന്മാർക്ക് സ്ത്രീകളെ തല്ലാനുള്ള അവകാശം ഉണ്ടെന്നും എന്തേലും പരുക്കുപറ്റിയാൽ മാത്രം 15 ദിവസത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ആണ് പുതിയ നിയമത്തിൽ ഉള്ളത്.
അതുപോലെ ഭർത്താക്കന്മാരുടെ സമ്മതമില്ലാതെ ഭാര്യമാർ ബന്ധുവീട്ടിൽ സന്ദർശനത്തിന് പോയാൽ അതും കേസ് ആക്കി എടുത്തു മൂന്ന് മാസം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും നിയമത്തിൽ പറയുന്നു.
കൂടാതെ മതപണ്ഡിതൻമാർ അടങ്ങിയ വിഭാഗത്തെ നിയമത്തിനു അതീതരാക്കി നിർത്തിയതിലും ആരോപണം ഉയരുന്നുണ്ട്.
















