ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബാലഗോപാൽ അവതരിപ്പിച്ചതെന്നും ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്നും സതീശൻ പറഞ്ഞു.
ആശ – അങ്കണവാടി വർക്കർമാരെ നേരത്തെ പരിഹസിച്ചിരുന്നവരാണെന്നും എന്നാൽ ഇലക്ഷൻ വരുന്നതിനാലാണ് ഇപ്പൊ ശമ്പളം വർധിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇപ്പൊ നടന്ന ബജറ്റ് കേരളത്തിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശമായ ബജറ്റ് അവതരണമാണെന്നും സതീശൻ പരിഹസിച്ചു.
“അനാവശ്യമായ രാഷ്ട്രീയം കലർത്തി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി. ആളുകളെ കബളിപ്പിക്കുന്ന ബജറ്റ്, യാതൊരു വിശ്വാസ്യതയുമില്ല. പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിന്റെ സാമ്പത്തിക രംഗം. കഴിഞ്ഞ മാസമായി ട്രഷറി നിയന്ത്രണം ഉണ്ട്. പത്ത് ലക്ഷം രൂപയ്ക്കുമേൽ പിൻവലിക്കാൻ സാധിക്കാത്ത അവസ്ഥയാണ് കേരളത്തിൽ. മുൻപ് ചില സമങ്ങളിൽ മാത്രമായിരുന്നു നിയന്ത്രണം. ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണ്’’ – സതീശൻ പറഞ്ഞു
















