യുഎസ്സിൽ കൊലപാതക കേസ് പ്രതിയെ വിഷം കുത്തിവച്ച് വധശിക്ഷക്ക് വിദേയനാക്കി. ടെക്സസിൽ 55 വയസ്സുകാരനായ ചാൾസ് വിക്ടർ തോംസൺ എന്ന പ്രതിയെയാണ് യുഎസ്സിലെ 2026ലെ ആദ്യ വധശിക്ഷ നടപ്പിലാക്കിയത്.
1998 ൽ ഹൂസ്റ്റണിൽവച്ചു മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ കുറ്റത്തിനാണ് കോടതി വധശിക്ഷ വിധിച്ചത്. വിചാരണക്കാലത്ത് ഹൂസ്റ്റണിലെ ജയിലിൽനിന്നും തോംസൺ രക്ഷപ്പെട്ടിരുന്നു. തുടർന്ന് മൂന്നു ദിവസത്തിനുശേഷം കാനഡയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു.
വധശിക്ഷയിൽ ഇളവ് തേടി പ്രതി യുഎസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു. വിഷം കുത്തിവച്ച് 22 മിനിറ്റിനു ശേഷമാണ് തോംസൺ മരിച്ചതായി ജയിൽ അധികൃതർ പ്രഖ്യാപിച്ചത്.
















