കുതിച്ചുകയറിയതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 14,720 രൂപയാണ് വിപണി വില. പവന് 1,17,760 രൂപയും. ഗ്രാമിന് 790 രൂപയും പവന് 6,320 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞ് 1,24,080 രൂപയിലായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ലക്ഷം രൂപയില്‍ നിന്ന് 96,760 രൂപയില്‍ എത്തി നില്‍ക്കുകയാണ് 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണവില. ഗ്രാമിന് 12,095 രൂപയാണ് ഇന്നത്തെ ഗ്രാം വില.
645 രൂപയാണ് ഇന്ന് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. വെള്ളിവിലയും ഇന്ന് ഇടിഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 395 രൂപയും 10 ഗ്രാമിന് 3,950 രൂപയുമായിരുന്ന വെളളിവില ഇന്ന് ഒരു ഗ്രാമിന് 350 രൂപയും 10 ഗ്രാമിന് 3,500 രൂപയുമായി കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണംവാങ്ങാന്‍ പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 120000 ത്തോളം രൂപ നല്‍കേണ്ടിവരും.
















