ഓട്ടിസംബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അദ്ധ്യാപകനുമായ സന്തോഷ് കുമാര്‍ (56) കൂട്ടക്കാരനെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള കണ്ടത്തി . പിഴ ഒടുക്കിയില്ലെങ്കില്‍ കൂടുതലായി ശിക്ഷ അനുഭവിക്കണം. 2019 ജൂലൈ മാസം ആണ് കേസിനാസ്പദമായ സംഭവം നടന്നത് .കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അദ്ധ്യാപകന്‍ ആയിരുന്നു പ്രതി. കണ്ണൂര്‍ സ്വദേശി ആയ കുട്ടി ഓട്ടിസം സംബന്ധമായ ചികിത്സകള്‍ക്കും മറ്റുമായാണ് തിരുവനന്തപുരത്ത് താമസിച്ചിരുന്നത്.
തിരുവനന്തപുരത്തു തന്നെ ഒരു സ്‌കൂളില്‍ മൂന്നാം ക്ലാസ്സില്‍ ആണ് കുട്ടി പഠിച്ചിരുന്നത്. കുട്ടിയുടെ ഡിസബിലിറ്റി മുതലെടുത്താണ് പ്രതി കുട്ടിയോട് ലൈംഗികതിക്രമം നടത്തിയത്. ചികിത്സയില്‍ നല്ല മാറ്റം കണ്ടു വന്നിരുന്ന കുട്ടി, പെട്ടെന്ന് കണ്ട്രോള്‍ ചെയ്യാന്‍ പറ്റാത്ത രീതീല്‍ വയലന്റ് ആയി തുടങ്ങിയപ്പോള്‍ കുട്ടിയുടെ അമ്മ ശ്രെദ്ധിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകളും ഉണ്ടായിരുന്നു. എങ്ങനെ പറ്റി എന്ന് അന്വേഷിച്ചപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉള്ള കുട്ടിക്ക് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സാധിച്ചിരുന്നില്ല.
ഓട്ടിസാംബാധിതനായ കുട്ടിക്ക് കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും ആയ കാര്യങ്ങള്‍ ബുക്കില്‍ എഴുതിയോ വരച്ചോ വയ്ക്കുന്ന ശീലം ഉണ്ടായിരുന്നു. കുട്ടിക്കുണ്ടായ ഈ അനുഭവവും കുട്ടിയുടെ ബുക്കില്‍ എഴുതുമായിരുന്നു . ഒടുവില്‍ കുട്ടിയുടെ സ്പീച്ച് തെറാപ്പിസ്‌റ് വഴി ആണ് കുട്ടി സംഭവങ്ങള്‍ പുറത്ത് പറയുന്നത്. അപ്പോഴും കുട്ടി പറയുന്ന കാര്യങ്ങള്‍ അവ്യക്തമായതിനാല്‍ CWCയുടെ നിര്‍ദ്ദേശപ്രകാരം മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഉള്‍പ്പെടുന്ന ഒരു മൂന്ന് അംഗ പാനല്‍ രൂപീകരിച്ചാണ് കുട്ടിയുടെ മൊഴി വീണ്ടും എടുത്തത്.
സ്‌കൂളിലെ ബാത്ത്‌റൂമില്‍ വച്ചാണ് പ്രതി കുട്ടിയെ പല തവണ പീഡിപ്പിച്ചത്. ഓരോ തവണയും കുട്ടി ഇഷ്ടക്കേട് കാണിക്കുമ്പോഴും ബഹളം വയ്ക്കുമ്പോഴും പ്രതി കുട്ടിയുടെ തല പിടിച്ച് ചുമരില്‍ ഇടിക്കുകയും അമ്മയെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. കുട്ടിക്ക് മിഠായിയും ബിസ്‌ക്കറ്റും മറ്റുമൊക്കെ നല്‍കി ആണ് പലതവണ പ്രതി കുട്ടിയെ പീഡിപ്പിച്ചത്.കുട്ടി ഭയന്ന് പുറത്ത് പറഞ്ഞില്ല. പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ .ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി.
CONTENT HIGH LIGHTS; Court finds teacher guilty in molestation case of 10-year-old autistic boy. Verdict to be announced at 4 pm today
















