നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാമ്പത്തിക ചതിയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഏറ്റവും വലിയ തട്ടിപ്പ് വിബി ജി റാം ജി പദ്ധതിയിലാണ്. 60 – 40 ആണ് കേന്ദ്ര – സംസ്ഥാന വിഹിതം.സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി അപകടപ്പെടുത്താനാണിത്. കേന്ദ്രം ഒറ്റക്ക് പണം ചെലവാക്കുമ്പോൾ ചെറിയ തുകയാണ് പ്രഖ്യാപിച്ചിരുന്നത്, ഇപ്പൊൾ 94000 കോടി പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു. എയിംസ്, വിഴിഞ്ഞം എന്നിവയ്ക്ക് പണം ഇല്ല പകരം ആമ പദ്ധതിക്ക് പണം മാറ്റിവെച്ച് കേരളത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്. എന്നാൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിരുന്നു.
അമ്പരപ്പിക്കുന്ന പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച കേരളത്തിലെ ബിജെപി നേതാക്കളെ പോലും വിഡ്ഢികളാക്കുന്നതാണ് ഈ ബജറ്റെന്നും എം എ ബേബി പറഞ്ഞു. ഹീനമായ ആക്രമണം ആണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനത്തിന് മേൽ നടത്തിയത്. മോദിയും, അമിത് ഷായും, നിർമല സീതാരാമൻ എന്നിവർ എന്തുചെയ്തലും ന്യായീകരിക്കാൻ ആണ് രാജീവ് ചന്ദ്രശേഖറിനെ ചുമതല കൊടുത്ത് ഇരുത്തിയിരിക്കുന്നതെന്നും സംസ്ഥാനങ്ങൾ ഇപ്പോഴത്തെ പ്രഖ്യാപനത്തിന് ആനുപാതികമായി വലിയ തുക കണ്ടെത്തണം എന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : ‘It’s not a budget, it’s a financial fraud against Kerala’; MA Baby against the Central Government
















