ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ബജറ്റെന്നല്ല പറയേണ്ടതെന്നും സാമ്പത്തിക ചതിയെന്നാണ് പറയേണ്ടതെന്നും എം എ ബേബി വിമര്‍ശിച്ചു.
ഏറ്റവും വലിയ തട്ടിപ്പ് നടന്നത് വിബി ജി റാം ജി പദ്ധതിയിലാണെന്നും അദ്ദേഹം പറഞ്ഞു. 95000 കോടി നല്‍കിയിരിക്കുന്നു. ഇതില്‍ 60 – 40 ആണ് കേന്ദ്ര – സംസ്ഥാന വിഹിതമെന്നും എം എ ബേബി പറഞ്ഞു.
‘ഇത് സംസ്ഥനങ്ങളുടെ സാമ്പത്തിക സ്ഥിതി അപകടപ്പെടുത്താനാണ്. എയിംസ്, വിഴിഞ്ഞം എന്നിവയ്ക്ക് പണം ഇല്ല. ആമ പദ്ധതിക്ക് പണം മാറ്റിവെച്ച് കേരളത്തെ അപമാനിക്കുന്നു. തിരുവനന്തപുരത്ത് അമ്പരിപ്പിക്കും എന്നാണ് കരുതിയത്. ബിജെപി നേതാക്കളെ കൂടി വിഡ്ഢികളാക്കിയ ബജറ്റാണിത്’, എം എ ബേബി കൂട്ടിച്ചേര്‍ത്തു.
















