സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 117720 രൂപയാണ് വില. ഒരു ഗ്രാമിന് 14,715 രൂപയും. ഇന്നലെ ഉച്ചയ്ക്ക് ശേഷം പവന് 112,880 രൂപയും ഗ്രാമിന് 14110 രൂപയുമായിരുന്നു.
4,840 രൂപയാണ് ഇന്ന് മാത്രം കൂടിയത്.ഗ്രാമിന് 635 രൂപയുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഗ്രാമിന് 12160 രൂപയും പവന് 97280 രൂപയുമാണ്.
ഇന്നലെ 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 11660 രൂപയും പവന് 93,280 രൂപയുമായിരുന്നു. പവന് 4000 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
എന്നാല്‍ വെള്ളി വില വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 320 രൂപയും 10 ഗ്രാമിന് 3,200 രൂപയുമായിട്ടുണ്ട്.
















