449 കോടി ചെലവിൽ സംസ്ഥാന സര്‍ക്കാർ നിർമിച്ച കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. കളമശേരി മെഡിക്കല്‍ കോളേജ് ക്യാമ്പസിൽ 63 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണത്തിലാണ് ഒമ്പത് നില കെട്ടിടം.
അർബുദ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായാണ് കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സജ്ജമായിരിക്കുന്നത്. വൈകീട്ട് മൂന്ന് മണിക്കാണ് ഉദ്ഘാടനം.
ആദ്യഘട്ടത്തിൽ 100 കിടക്കകളോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളജ് ക്യാമ്പസിലെ 12.63 ഏക്കർ സ്ഥലത്ത് 6.3 ലക്ഷം ചതുശ്ര അടി വിസ്തീർണമുള്ള 9 നില കെട്ടിടത്തിൽ റേഡിയേഷൻ തെറാപ്പി മെഷീൻ, എംആർഐ, സിടി, പെറ്റ് സിടി സ്കാനിങ് മെഷീനുകൾ, വെന്റിലേറ്ററുകൾ, ശീതീകരിച്ച ഫാർമസി മുറി, മോണിറ്ററുകൾ എന്നീ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പദ്ധതിയുടെ അടുത്തഘട്ടം പൂർത്തിയാകുമ്പോൾ 360 കിടക്കകൾ ഇവിടുണ്ടാകും.
എറണാകുളം കളമശേരി മെഡിക്കൽ കോളേജ് ക്യാമ്പസിൽ 385 കോടി രൂപ ചെലവിൽ കിഫ്ബിയുടെ സഹായത്തോടെയാണ് ഈ ബൃഹദ് പദ്ധതി യാഥാർഥ്യമാക്കിയത്.
നിലവിൽ തിരുവനന്തപുരം ആർ.സി.സി-യെ ആശ്രയിക്കുന്ന രോഗികൾക്ക് ഇതോടെ കൊച്ചിയിൽ തന്നെ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാകും.
കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിതമായ ആധുനിക കാന്‍സര്‍ ചികിത്സാ ഗവേഷണ കേന്ദ്രമാണ് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍. കാന്‍സര്‍ രോഗികള്‍ക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
















