ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പാളികൾ വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി. വിഎസ്എസ്‌സിയിൽ നടത്തിയ പരിശോധനാഫലത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പരിശോധന നടത്തണമെന്ന എസ്‌ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കാൻ എസ്‌ഐടിക്ക് കോടതി നിർദേശം നൽകി. ഫെബ്രുവരി 12ന് സാമ്പിള്‍ ശേഖരിക്കും തുടർന്ന് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്റിലെ ദേശീയ മെത്തഡോളജിക്കല്‍ ലബോറട്ടറിയിലായിരിക്കും പരിശോധന നടത്തുക. പരിശോധനയിലൂടെ സ്വർണത്തിന്റെ കാലപ്പഴക്കത്തിലും കൃത്യത വരുത്തും.
അതേസമയം വിശദമായ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്‌ഐടി ദേവസ്വം ബെഞ്ചിന് മുന്നിൽ സമർപ്പിച്ചു. കേസിന്റെ ഭാഗമായി 256 സാക്ഷി മൊഴികൾ രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും.
















