തിരുവനന്തപുരം: രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. വിളവൂര്‍ക്കല്‍ ഈഴക്കോട് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ പ്രദീപ്(44) ആണ് ജീവനൊടുക്കിയത്.
വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇട്ട ശേഷം രാത്രി കാര്‍പോര്‍ച്ചിലെ സീലിങ് ഹുക്കില്‍ തൂങ്ങി മരിക്കുകയായിരുന്നു. കഷ്ടപ്പെട്ട പണം മുഴുവന്‍ നഷ്ടമായെന്നും ഇനി വയ്യെന്നും പ്രദീപ് വിഡിയോയില്‍ കരഞ്ഞുകൊണ്ടു പറയുന്നുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
















