നിലവാരമില്ലാത്ത ചോദ്യങ്ങൾ കൊണ്ട് മുൻപ് വിമർശനം നേരിട്ടിട്ടുള്ള അവതാരക ആണ് മീര അനിൽ. ഇപ്പോഴിതാ വീണ്ടും അത്തരം ചോദ്യങ്ങൾ ആവർത്തിച്ച് സോഷ്യൽ മീഡിയയിൽ നിന്നും ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങുകയാണ് മീര അനിൽ. ഒരു അഭിമുഖത്തിനിടെ ടി.ജി രവിയോടുള്ള അവതാരക മീരയുടെ ചോദ്യത്തിനെതിരെ ആണ് സൈബറിടത്ത് വിമർശനം ഉയരുന്നത്.
പണ്ട് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ഒരാളാണ് താങ്കളെന്നും അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്താവുമായിരുന്നു എന്നുമാണ് മീരയുടെ ചോദ്യം. തനിക്ക് മമ്മൂട്ടിയേക്കാൾ ആരാധകർ ഉണ്ടാകുമായിരുന്നു എന്നാണ് ഇതിന് മറുപടിയായി ടി.ജി രവി പറയുന്നത്.
“സാർ പണ്ട് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ഒരാളാണ്, അന്ന് ഇൻസ്റ്റഗ്രാമില്ല, യൂട്യൂബില്ല, ട്രോളൻമാരില്ല ഒന്നുമില്ല. ആ സമയത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്തായേനെ?” മീര ചോദിക്കുന്നു. വലിയ വിമർശനമാണ് മീരയ്‌ക്കെതിരേ സമൂഹവും മാധ്യമങ്ങളിൽ ഇതിനെതിരെ വരുന്നത്. ഒരു കുറ്റകൃത്യത്തെ മനോഹരം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ചോദ്യം ചോദിക്കാൻ ചില്ലറ ധൈര്യമൊന്നും പോരാ എന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്.
















