Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ഭർത്താവ് തന്നെ കൊല്ലുന്നതിന് മുൻപ് അവൾ അയച്ച ആ ലൈവ് ലൊക്കേഷൻ; പുറത്തുവന്നത് അഞ്ച് വർഷം ഒളിപ്പിച്ച ക്രൂരത! സ്വന്തം മരണത്തിലൂടെ മറ്റൊരു പെൺകുട്ടിക്ക് കൂടെ നീതി വാങ്ങി നൽകി ലളിത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 10, 2026, 03:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മനുഷ്യൻ പടുത്തുയർത്തിയ ഈ മഹാനഗരത്തിലെ തിരക്കുകൾക്കും കോൺക്രീറ്റ് സൗധങ്ങൾക്കും പറയാൻ ഭയാനകമായ പല രഹസ്യങ്ങളുമുണ്ടാകും. പകയും വിദ്വേഷവും കണ്ണുനിറയ്ക്കുമ്പോൾ, കയ്യിലെടുക്കുന്ന ആയുധത്തിന് അറുക്കാൻ കഴിയാത്തത് നിയമത്തിന്റെ അദൃശ്യമായ കരങ്ങളെയാണെന്ന് പലരും മറന്നുപോകുന്നു. 2024-ൽ ബാംഗ്ലൂരിനെ നടുക്കിയ ആ കൊലപാതക വാർത്ത വെറുമൊരു മരണത്തിന്റെ കഥയായിരുന്നില്ല; മറിച്ച് കാലം ഒളിപ്പിച്ചുവെച്ച ക്രൂരമായ മറ്റൊരു ചതിയുടെ പുറത്തുവരൽ കൂടിയായിരുന്നു.

​സ്നേഹിച്ചു വിവാഹം കഴിച്ചവരിൽ നിന്ന് മരണം മണക്കുന്ന ഭീഷണി നേരിടേണ്ടി വരുമ്പോഴുണ്ടാകുന്ന ആ വേദനയിൽ നിന്നാണ് ലളിത എന്ന പെൺകുട്ടി തന്റെ ബുദ്ധി ഉപയോഗിച്ചത്. ‘ഒരിക്കലും പിടിക്കപ്പെടില്ല’ എന്ന അമിതവിശ്വാസത്തിൽ കൊലയാളി കുഴിച്ചുമൂടിയത് സ്വന്തം ജീവിതം കൂടിയാണെന്ന് അയാൾ അറിഞ്ഞില്ല. സാങ്കേതികവിദ്യയും ഒരു സ്ത്രീയുടെ നിശ്ചയദാർഢ്യവും കൈകോർത്തപ്പോൾ, വർഷങ്ങളായി മണ്ണിൽ മറഞ്ഞുകിടന്ന നീതിയുടെ അസ്ഥികൂടങ്ങൾ പോലും സംസാരിക്കാൻ തുടങ്ങിയ സംഭവം അതായിരുന്നു ബാംഗ്ളൂരിൽ സംഭവിച്ചത്.

2024 ഓഗസ്റ്റ് 16-ന് ബാംഗ്ലൂർ നഗരം. അവിടെ ഒരു കൊലപാതകം സംഭവിച്ചു – ലളിത എന്ന 32 വയസ്സുകാരിയായ ബ്യൂട്ടീഷന്റെ ക്രൂരമായ കൊലപാതകം. വെറുമൊരു കൊലപാതകവാർത്ത എന്നതിലുപരി, വാട്സാപ്പിലെ ഒരു ‘ലൈവ് ലൊക്കേഷൻ’ എങ്ങനെ രണ്ടു കൊലപാതകങ്ങളുടെ ചുരുളഴിച്ചു എന്നത് ആരെയും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു ഈ സംഭവം.

​ലളിതയും ഭർത്താവ് ഉമേഷും വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ചവരായിരുന്നു. വിവാഹത്തിന്റെ ആദ്യ നാളുകളിൽ എല്ലാവരെയും പോലെ അവരുടെ ജീവിതവും മനോഹരമായിരുന്നുവെങ്കിലും, പിന്നീട് ഉമേഷിന്റെ അമിതമായ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ആ ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്താൻ തുടങി. സംശയരോഗിയായ ഉമേഷ് ലളിതയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. ഒടുവിൽ സഹികെട്ട്, തന്റെ അഞ്ചു വയസ്സുകാരനായ മകനെയും കൂട്ടി ലളിത മറ്റൊരു വീട്ടിലേക്ക് താമസം മാറി. ഡിവോഴ്സിനായി ഉമേഷിനെ സമീപിച്ചേക്കിലും അയാൾക്ക് ഒപ്പിട്ടു നൽകാൻ താല്പര്യമില്ലായിരുന്നു. മൂന്നു വർഷത്തോളം ഡിവോഴ്സിനായി കോടതി കയറിയിറങ്ങിയ ലളിതയെ ഉമേഷ് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.

​ഓഗസ്റ്റ് 16-ന് വൈകുന്നേരം നാലു മണിയോടെ ലളിത തന്റെ സുഹൃത്തായ ഉമയുടെ വീട്ടിലെത്തി അവളുടെ സ്കൂട്ടർ ആവശ്യപ്പെട്ടു. ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാമെന്ന് ഉമേഷ് സമ്മതിച്ചതായും മഗഡി കോടതിക്ക് സമീപം വരാൻ പറഞ്ഞതായും അവൾ ഉമയോട് പറഞ്ഞു. പക്ഷേ ഉമേഷിനെ നന്നായി അറിയവയിരുന്ന ലളിതയുടെ ഉള്ളിൽ ഒരു പേടിയുണ്ടായിരുന്നു. “ഞാൻ ഇന്ന് തിരിച്ചുവന്നില്ലെങ്കിൽ അതിന് കാരണം ഉമേഷായിരിക്കും, നീ ഇത് പോലീസിനെ അറിയിക്കണം” എന്ന് പറഞ്ഞുകൊണ്ട് അവൾ തന്റെ വാട്സാപ്പ് ലൈവ് ലൊക്കേഷൻ ഉമയ്ക്ക് ഷെയർ ചെയ്തു.

​ലളിതയുടെ ഓരോ നീക്കവും ഉമ ഫോണിലൂടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ വൈകുന്നേരം 6:17-ന് ഹൊന്നപുര തടാകത്തിന് സമീപം വെച്ച് ആ ലൊക്കേഷൻ നിശ്ചലമായി. ലളിതയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്താ സംഭവിച്ചതെന്ന് ഉമക്ക് മനസിലായില്ല. രാത്രി എട്ടരയോടെ ലളിതയില്ലാതെ സ്കൂട്ടറുമായി ഉമേഷ് ഉമയുടെ വീട്ടുപടിക്കലെത്തി. ലളിതയെ ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു എന്ന കള്ളം പറഞ്ഞ് അവൻ അവിടെനിന്ന് രക്ഷപ്പെട്ടു. ഉമക്ക് അപ്പോൾ വലിയൊരു ചതി അനുഭവപെട്ടു. കുറച്ചു സമയത്തിന് ശേഷം ഉമയുടെ ഭർത്താവ് ബാലരാജുവിനെ ഉമേഷ് ഫോൺ വിളിച്ചു. “ഞാൻ അവളെ കൊന്നു, ഉമയുടെ വാട്സാപ്പിലെ ആ ലൊക്കേഷൻ എങ്ങനെയെങ്കിലും ഡിലീറ്റ് ചെയ്യിക്കണം” എന്നായിരുന്നു അയാളുടെ വിറയ്ക്കുന്ന ശബ്ദത്തിലുള്ള ആവശ്യം.

​ഉടൻതന്നെ ഉമയും ബാലരാജുവും പോലീസിൽ വിവരമറിയിച്ചു. ഇൻസ്‌പെക്ടർ ഗിരിരാജിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഉമേഷും കൂട്ടാളികളും അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ ഉമേഷ് എല്ലാം ഏറ്റു പറഞു. ചേലൂർ റിസർവ് ഫോറസ്റ്റിലെ ഒരു കുഴിയിൽ നിന്ന് ലളിതയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. എന്നാൽ കേസ് അവിടെ അവസാനിച്ചില്ല. പ്രതികളെ ചോദ്യം ചെയ്തപ്പോൾ അവർക്ക് ചേലൂർ ഫോറസ്റ്റുമായുള്ള അസ്വാഭാവികമായ ബന്ധം ഗിരിരാജിന്റെ ശ്രദ്ധയിൽപ്പെട്ടു.

ReadAlso:

ഭക്ഷണമെത്തിക്കാന്‍ വൈകി: നാത്തൂനെ കോടാലികൊണ്ട് തലയറുത്തു കൊലപ്പെടുത്തി യുവാവ്

ഗര്‍ഭിണിയെ തടവിലാക്കി കുട്ടിയെ തട്ടാന്‍ ശ്രമം: പ്രതികള്‍ പിള്ളേരെ വില്‍പ്പനക്കാര്‍

വഞ്ചിയൂര്‍ കൊലപാതകം: വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

നവവധു ജീവനൊടുക്കിയ സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു

ഹണിട്രാപ്പില്‍ കുടുങ്ങി വ്യവസായി: നഷ്ടമായത് 5 കോടിയോളം; യുവതിയെ പൊക്കി പോലീസ്, യുവതിയുടെ സുഹൃത്തുക്കള്‍ ഒളിവില്‍

​തുടർന്ന് നടന്ന അന്വേഷണത്തിലാണ് കിരൺ എന്ന മറ്റൊരു പ്രതിയുടെ ഭയാനകമായ ഭൂതകാലം പുറത്തു വന്നു. അഞ്ചു വർഷം മുമ്പ്, അതായത് 2019-ൽ, കിരണിന്റെ ഭാര്യ പൂജ മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയി എന്നായിരുന്നു നാട്ടുകാർ കരുതിയിരുന്നത്.

എന്നാൽ സത്യം അതല്ലായിരുന്നു. ഒരു തർക്കത്തിനിടയിൽ കിരൺ പൂജയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ഇതേ ചേലൂർ ഫോറസ്റ്റിൽ കുഴിച്ചുമൂടുകയും ചെയ്തിരുന്നു. ‘ദൃശ്യം’ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പൂജ ഒളിച്ചോടിപ്പോയി എന്ന് വിശ്വസിപ്പിക്കാൻ അവൻ പോലീസിൽ കള്ളപ്പരാതി നൽകുകയും ചെയ്തു.

​വർഷങ്ങൾക്ക് ശേഷം അതേ കാട്ടിൽ ലളിതയെ കുഴിച്ചുമൂടാൻ ഉമേഷിന് ഉപദേശം നൽകിയത് കിരണായിരുന്നു. എന്നാൽ ലളിത അയച്ച ആ ഒരു ലൈവ് ലൊക്കേഷൻ ഉമേഷിന്റെയും കിരണിന്റെയും പ്ലാനുകൾ തകർത്തു. കാട്ടിൽ നടത്തിയ തിരച്ചിലിനൊടുവിൽ അഞ്ചു വർഷം പഴക്കമുള്ള പൂജയുടെ അസ്ഥികൂടവും പോലീസ് കണ്ടെടുത്തു. ഡിഎൻഎ ടെസ്റ്റിലൂടെ അത് പൂജയുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.

​ഒരു സ്ത്രീയുടെ കരുതലും സാങ്കേതികവിദ്യയുടെ സഹായവും ചേർന്നപ്പോൾ, കാലം മറച്ചുപിടിച്ച ക്രൂരമായ രണ്ടു കൊലപാതകങ്ങളാണ് വെളിച്ചം കണ്ടത്. ലളിതയുടെയും പൂജയുടെയും ആത്മാക്കൾക്ക് നീതി ലഭിക്കാൻ ആ ലൈവ് ലൊക്കേഷൻ ഒരു നിമിത്തമായി മാറുകയായിരുന്നു.

Tags: BANGALURUANWESHANAM NEWSബാംഗ്ലൂർBENGALURU MURDERLALITHA MURDER NEWSബാംഗ്ലൂർ കൊലപാതകംലളിത കൊലപാതകം

Latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ നാല് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

മഴക്കെടുതികൾ വിലയിരുത്താൻ പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും

അതിതീവ്ര മഴ ; ഇന്ന്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്നും പരക്കെ അതിശക്തമഴയ്ക്ക് സാധ്യത ; 14 ജില്ലകളിലും മുന്നറിയിപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies