നടൻ ബിജു മേനോനെതിരെ സിനിമ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ ഉയർത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചർച്ച മുറുകുമ്പോൾ, വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രൊഡക്‌ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻ.എം. ബാദുഷ.
ബാദുഷയുടെ വാക്കുകൾ…
‘‘എല്ലാ താരങ്ങളും ഇല്ല വളരെ കുറച്ചു താരങ്ങൾ ഇങ്ങനെയുള്ള പ്രവണത കാണിക്കാറുണ്ട്. അതിൽ ഇന്ന് ഉണ്ണിയേട്ടൻ പ്രവചിച്ച ഒരു ആർട്ടിസ്റ്റും ഉൾപ്പെട്ടിട്ടുണ്ട്. താരങ്ങൾ പ്രമോഷന് വരണം. താരങ്ങൾ പ്രമോഷന് വരാത്തത് വലിയ മോശമല്ലേ. അവർക്ക് ആ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു പ്രതിബദ്ധതയില്ലേ.
അവർ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ എഗ്രിമെന്റ് ഒപ്പിടുന്നുണ്ട്, അതിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറഞ്ഞിട്ടുണ്ട് പ്രമോഷൻ വയ്ക്കുമ്പോൾ ആർട്ടിസ്റ്റുകൾ കൃത്യമായി വരണം എന്ന്. എന്നിട്ടും വരാത്തത് ഭയങ്കര മോശമാണ് അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.’’–ബാദുഷ പറയുന്നു.
















