യു.എ.ഇയിൽ ജോലി ചെയ്തിരുന്ന യുവതിക്ക് ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷ്യങ്ങൾ പറ്റിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഓസ്ട്രേലിയൻ പൗരനായ സക്കിയുള്ള ഇസെഡ് പാർക്കറിനെയാണ് (58) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയും പ്രതിയും സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഓസ്‌ട്രേലിയയിൽ ഒരു പ്രശസ്ത കമ്പനിയിലെ സി.ഇ.ഒ ആണെന്നും അവിടെ ജോലി വാങ്ങി തരാമെന്നു ആയിരുന്നു ഇയാൾ യുവതിയുടെ പറഞ്ഞത്. യുവതി ഇത് വിശ്വസിക്കുകയും ചെയ്തു. വിസക്കും മറ്റു ആവിശ്യത്തിനുമായി അഞ്ച് ലക്ഷത്തി എൺപതിനായിരം രൂപ ഇയാൾ ആവശ്യപ്പെടുകയും യുവതി ഇത് നൽകുകയുമായിരുന്നു.
പണം നൽകിയതിന് ശേഷം ഇയാളെ പിന്നീട് വിളിച്ചിട്ടു ലഭിക്കുന്നുമില്ല ജോലിയും കിട്ടാത്തതിനെത്തുടർന്ന് തന്നെ പറ്റിച്ചതാണെന്ന് മനസിലാക്കിയ യുവതി ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇയാൾ ഇന്ത്യയിലുണ്ടെന്ന് കണ്ടെത്തി.
തുടർന്ന് ലൊക്കേഷൻ വെച്ച് ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോ ഇയാൾ പല ഇടങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു. ഒടുവിൽ ഇന്തോറിൽ ആഡംബര ഫ്ലാറ്റിൽ പ്രത്യേക ഓപറേഷനിലൂടെ അകത്ത് പ്രവേശിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണുകളും നിരവധി രേഖകളും കണ്ടെടുത്തു. ശുഭം ശർമ എന്ന പേരിൽ വ്യാജ ആധാർ കാർഡ് നിർമിച്ച് പുതിയ തട്ടിപ്പിനൊരുങ്ങുമ്പോഴാണ് പിടിവീണത്.
















