ബിഗ് ബോസ് 17 റിയാലിറ്റി ഷോയിൽ വൈൽഡ് കാർഡ് മത്സരാർത്ഥിയായി എത്തി, അടുത്തിടെ ‘ധുരന്ധർ’ എന്ന ചിത്രത്തിലെ ‘ശരാരത്..’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ നടി ആണ് ആയിഷ ഖാൻ. ഇപ്പോഴിതാ പിന്നിൽ നിന്നും ഫോട്ടോയെടുക്കാൻ ശ്രമിച്ച പാപ്പരാസികളോട് രൂക്ഷമായി പെരുമാറുന്ന നടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
മലയാളി സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘തു യാ മേം’ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനെത്തിയപ്പോഴായിരുന്നു അയേഷ ഖാന്റെ പ്രതികരണം. ‘നിങ്ങൾ നേടുന്ന ബഹുമാനം സ്വയം കളയുകയും ചെയ്യും. ദയവായി ഇതുചെയ്യരുത്. അതുനല്ലതല്ല’ എന്നായിഉർന്നു അയേഷ ഖാൻ പാപ്പരാസികളോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം ‘ധുരന്ദർ’ സിനിമയുടെ ഗാന ചിത്രീകരണത്തിനിടെയുണ്ടായ ബുദ്ധിമുട്ട് അയേഷ ഖാൻ തുറന്നുപറഞ്ഞിരുന്നു. തന്റെ ആർത്തവ ദിവസങ്ങളിലാണ് ചിത്രത്തിലെ ഷെറാറത്ത് എന്ന ഗാനം ചിത്രീകരിച്ചതെന്നും, നൃത്തം ചെയ്ത തങ്ങളുടെ അസ്ഥികൾ വരെ വേദനയെടുത്തുവെന്നും അയേഷ ഖാൻ പറഞ്ഞിരുന്നു. ശശ്വന്ത് സച്ച്‌ദേവിന്റെ സംഗീതസംവിധാനത്തിൽ മധുബന്തി ബാഗ്ച്ചിയും ജാസ്മിൻ സാൻഡ്ലാസും ചേർന്നൊരുക്കിയ ഗാനം ശ്രദ്ധേയമാണ്.
















