സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ആത്മത്യ ചെയ്തതിന് പിന്നാലെ മരിച്ച സുഹൃത്തു സന്ദേശിന്റെ മരണകാരണം തൂങ്ങി മരണമാണെന്ന് സ്ഥിതീകരിച്ചു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഞായറാഴ്ച ഉച്ചക്ക് കുഡ്‌ലു മന്നിപ്പാടി ഐശ്വര്യ നിലയത്തിൽ ആയിരുന്നു സന്ദേശ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചേക്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫെബ്രുവരി 9 നായിരുന്നു ഇൻഫ്ലുൻസർ ചിന്നു പാപ്പു എന്ന രേഷ്മ കുഡ്‌ലു ആസാദ് നഗറിലെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്. ചിന്നു നേരത്തെ വിവാഹിതയായിരുന്നു എന്നാൽ അവർ കുറച്ച നാൾ മുമ്പായിരുന്നു ഡിവോഴ്സ് ആയത്. ഇതിന് ശേഷം ആൺസുഹൃത്തായ സന്ദേശിന്റെ കൂടെ ആയിരുന്നു ചിന്നുവിന്റെ താമസം.
ചിന്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സന്ദേശിനെ ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ വിട്ടയക്കുകയായിരുന്നു. എന്നാൽ ചിന്നുവിന്റെ മരണത്തിനു പിന്നാലെ സന്ദേശിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. സൈബർ ആക്രമണത്തെത്തുടർന്ന് സന്ദേശ് മനോവിഷമത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. സന്ദേശും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.
















