തെലുങ്കാനയിൽ വിദേശ വനിതയടക്കം രണ്ടുപേരെ ബലാത്സംഗം ചെയ്ത ഹംപി കൂട്ടബലാത്സംഗ കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ചു ഗംഗാവതി കോടതി. പ്രതികളായ മല്ലേഷ് (22), സായി (21), ശരണപ്പ (27) എന്നിവർ മൂന്നുപേർക്കും ആണ് വധശിക്ഷ വിധിച്ചത്.
2025 മാർച്ചിൽ ആയിരുന്നു സംഭവം നടന്നത്. ഇസ്രയേലി വനിതയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും ആണ് ഇവർ കൂട്ടബലാത്സംഗം ചെയ്തത്. കൂടാതെ ഇവർക്കൊപ്പമുണ്ടായിരുന്ന വിനോദ സഞ്ചാരിയെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. അതുപോലെ രണ്ട് ആഭ്യന്തര വിനോദസഞ്ചാരികളെ തല്ലിച്ചതക്കുകയും ചെയ്തു.
അമേരിക്കൻ വിനോദ സഞ്ചാരിയെ കൊലപ്പെടുത്തിയ ശേഷം ഇവർ മൃതദേഹം കനാലിലേക്ക് തള്ളിയിടുകയായിരുന്നു. അടുത്ത ദിവസമാണ് തുംഗഭദ്ര കനാലിൽ നിന്ന് മൃതദേഹം ലഭിച്ചത്. ഇതിനെതിരെ രാജ്യാന്തരതലത്തിൽ പ്രതിഷേധം ഉയർന്നിരുന്നു.
















