വിവാഹത്തിന് മുന്‍പുള്ള ശാരീരിക ബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് സുപ്രിംകോടതി. വിവാഹത്തിന് മുന്‍പ് പുരുഷനും സ്ത്രീയും അപരിചിതരാണെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നുമാണ് കോടതിയുടെ പരാമര്‍ശം. വിവാഹത്തിന് മുന്‍പ് എങ്ങനെയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്നും ജസ്റ്റിസ് ജസ്റ്റിസ് ബി വി നാഗരത്‌ന ചോദിച്ചു. ബലാത്സംഗക്കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
വിവാഹ വാഗ്ദാനം നല്‍കി 30 വയസുകാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ഉജ്ജല്‍ ഭുയാനുമാണ് ഹര്‍ജി പരിഗണിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം പ്രതി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമാണ് വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സൂക്ഷിക്കണമെന്ന് കോടതി പരാമര്‍ശിച്ചത്.
ചിലപ്പോള്‍ ഞങ്ങള്‍ പഴയ ആളുകളായിരിക്കാം. വിവാഹത്തിന് മുമ്പ് എങ്ങനെ സ്ത്രീയ്ക്കും പുരുഷനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നുന്നുവെന്ന് മനസിലാകുന്നില്ല. വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും വെറും അപരിചിതര്‍ മാത്രമാണ്. വിവാഹത്തിന് മുമ്പ് ആരേയും കണ്ണടച്ച് വിശ്വസിക്കരുത്. ജസ്റ്റിസ് നാഗരത്‌നയുടെ പരാമര്‍ശം ഇങ്ങനെ. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് പ്രതിയും യുവതിയും തമ്മില്‍ പരിചയപ്പെട്ടത്. പരിചയപ്പെട്ട ശേഷം വിവാഹം കഴിയ്ക്കാമെന്ന ഉറപ്പിന്റെ ബലത്തില്‍ ഡല്‍ഹിയിലും ദുബായിലും വച്ച് തന്നെ പ്രതി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
Story Highlights : How can they have physical relations before marriage? Supreme Court
















