കർണാടകയിൽ പോലീസ് എന്ന വ്യാജേനെ എത്തി 20 ലക്ഷം രൂപയും അരക്കിലോ സ്വർണ്ണാഭരണങ്ങളും കവർന്നു. റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഹോംബലേഗൗഡ, ഭാര്യ മംഗളമ്മ, ഇവരുടെ പേരക്കുട്ടി എന്നിവർ വീട്ടിലുണ്ടായിരുന്ന സമയത്താണ് നാലംഗ സംഘം അതിക്രമിച്ചു കയറി മോഷണം നടത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെ ബി.ഇ.എൽ. ലേഔട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്. സബ് ഇൻസ്പെക്ടറുടെ യൂണിഫോം ധരിച്ച ഒരാളും സിവിൽ വേഷത്തിലുള്ള മൂന്ന് പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തങ്ങൾ യെലഹങ്ക പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്നും അടുത്തൊരു കുറ്റകൃത്യം നടന്നതിനാൽ സിസിടിവി പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇവർ ഉള്ളിൽ കടന്നത്.
വീടിനുള്ളിൽ കയറിയ ശേഷം പ്രതികൾ തോക്കും കത്തിയും കാണിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഹോംബലേഗൗഡയെയും ഭാര്യയെയും ടേപ്പ് ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്ത ശേഷമാണ് മോഷണം നടത്തിയത്. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയും അരക്കിലോ സ്വർണ്ണാഭരണങ്ങളും കൂടാതെ ഇവരുടെ ഫോണുകളും പ്രതികൾ മോഷ്ടിച്ചോണ്ട് പോയി. മോഷ്ട്ടാക്കൾ പോയെ ഉടനെ ഇവർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി പരിശോധിച്ചു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















