മുൻ മന്ത്രി ആന്റണി രാജുവിന്റെ തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം തള്ളി തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസുമായി ബന്ധപ്പെട്ടു നെടുമങ്ങാട് ഒന്നാം മജിസ്ട്രേട്ട് കോടതി 3 വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇത് റദ്ധാക്കണമെന്ന ആവശ്യം ആണ് കോടതി തള്ളിയത്.
ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തള്ളിയ കോടതി ഹൈക്കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പ്രോസിക്യൂഷൻ ഇത് എതിർക്കുകയായിരുന്നു.
















