സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പൊലീസുകാരനുമായ സ്പീക്കർ ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ് അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
പ്രതിക്കെതിരെ അതീവ ഗുരുതരമായ പരാമർശങ്ങളാണ് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയായ പെൺകുട്ടിയെ പ്രതി അതീവ ആസൂത്രണത്തോടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുറ്റകൃത്യത്തിന് ശേഷം ഇരയുടെ കുടുംബത്തെ സ്വാധീനിക്കാനും പണം നൽകി കേസ് ഒത്തുതീർപ്പാക്കാനും ഫിലിപ്പ് മമ്പാട് ശ്രമിച്ചതായും പോലീസ് കോടതിയെ അറിയിച്ചു.
കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലിലാണ് പ്രതി പെൺകുട്ടിയെ എത്തിച്ചത്. ഹോട്ടലിൽ മുറിയെടുക്കുന്നതിനായി താൻ നേരത്തെ സർവീസിലുണ്ടായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന പോലീസ് ഐഡന്റിറ്റി കാർഡ് ഫിലിപ്പ് ഹാജരാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക പദവി കാണിച്ച് ഹോട്ടൽ ജീവനക്കാരെ വിശ്വസിപ്പിച്ചാണ് ഇയാൾ പീഡനത്തിന് വഴിയൊരുക്കിയത്.
















