സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായുണ്ടാകുന്ന വർധനവിന് പിന്നാലെ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 1,18,560 രൂപയാണ് വില. ഗ്രാമിന് 14,820 രൂപയും. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ഗ്രാമിന് ഇന്നലത്തെ വിലയുമായി ചേര്‍ത്ത് നോക്കുമ്പോള്‍ 20 രൂപയുടെ കുറവുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 97,400 രൂപയാണ് ഇന്നത്തെ വിപണിവില.
ഗ്രാമിന് 12,175 രൂപയും. 120 രൂപയുടെ വ്യത്യാസമാണ് പവന്‍ വിലയില്‍ ഇന്നുണ്ടായത്.എന്നാല്‍ ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2850 ആയിരുന്ന വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.
















