ആലപ്പുഴ: പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതിൽ വിശദീകരണവുമായി മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനൊപ്പം സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രതികരണത്തിൽ അതൃപ്തി പരസ്യമാക്കിക്കൊണ്ടുള്ള പോസ്റ്റിലാണ് ജി സുധാകരൻ ഇക്കാര്യം പറയുന്നത്. സംസ്ഥാന സെക്രട്ടറി താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന തരത്തില്‍ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും സുധാകരൻ ആരോപിച്ചു. ജി സുധാകരന്‍ പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്ന ‘റിപ്പോര്‍ട്ടര്‍’ വാര്‍ത്ത ശരിവെച്ചുകൊണ്ടാണ് മുതിര്‍ന്ന നേതാവിന്‍റെ ഇപ്പോഴത്തെ പ്രതികരണം.
















