കൊട്ടാരക്കര താലൂക് ആശുപത്രിയിൽ വെച്ച് കൊലചെയ്യപ്പെട്ട ഡോ. വന്ദനദാസ് കേസിൽ വിധി ഈ മാസം 17 ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ 70 ൽ അധികം സാക്ഷികളെ വിസ്തരിച്ചു ഇന്ന് വാദം പൂർത്തിയായി.
2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച കുടവട്ടൂർ സ്വദേശിയായ സന്ദീപ് സർജിക്കൽ കത്രിക വെച്ചു വന്ദനയെ കൊലപ്പെടുത്തിയത്. വന്ദനയോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്ന പൊലീസുകാരെയും ജീവനക്കാരെയും ഇയാൾ ആക്രമിച്ചിരുന്നു.
സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ സാക്ഷിമൊഴികൾ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിൻ്റെ വാദങ്ങളെ എതിർക്കുകയായിരുന്നു.
















