പശ്ചിമേഷ്യയിൽ ഇസ്രയേൽ-യുഎസ് സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ രണ്ടാം ആഴ്ചയും തുടരുന്ന സംഘർഷത്തിൽ, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന സമുദ്ര ജലശുദ്ധീകരണ ശാലകളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇറാന്റെയും ഗൾഫ് രാജ്യങ്ങളുടെയും കുടിവെള്ള സ്രോതസ്സായ സമുദ്ര ജലശുദ്ധീകരണ ശാലകൾക്ക് നേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണമുണ്ടായത്. ശനിയാഴ്ച ഇറാനിലെ ക്യുഷ്ം ദ്വീപിലുള്ള ശുദ്ധീകരണ ശാലയ്ക്ക് നേരെ യുഎസ് ആക്രമണം നടത്തിയിരുന്നു.
ഇതിന് പ്രതികാരമെന്നോണം ഞായറാഴ്ച ബഹ്‌റൈനിലെ സമുദ്ര ജലശുദ്ധീകരണ ശാലയ്ക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. മേഖലയിലെ സാധാരണക്കാരുടെ കുടിവെള്ള വിതരണത്തെ തടസ്സപ്പെടുത്തുന്ന ഈ നീക്കം വലിയ മാനുഷിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ആശങ്കയുണ്ട്.
















