14 വർഷങ്ങൾക്ക് ശേഷം ബോളിവുഡ് താരം അക്ഷയ്കുമാറും പ്രമുഖ സംവിധായകാൻ പ്രിയദർശനും ഒന്നിക്കുന്ന ‘ഭൂത് ബംഗ്ല’ എന്ന ചിത്രത്തിന്റെ ടീസർ എത്തി. ഹൊറർ കോമഡി ഗണത്തിൽപെടുന്ന ചിത്രമാണ് ‘ഭൂത് ബംഗ്ല’. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.
2021ൽ റിലീസ് ചെയ്ത ‘ഹങ്കാമ 2’വിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിച്ച ‘ഭൂല്‍ ഭുലയ്യ’ ചിത്രീകരിച്ച അതേ ലൊക്കേഷനിലാണ് പുതിയ ചിത്രമായ ‘ഭൂത് ബംഗ്ല’യും ചിത്രീകരിച്ചിരിക്കുന്നത്. ജയ്പൂരിലെ ചോമു പാലസ് ആണ് പ്രസ്തുത ലൊക്കേഷന്‍.
ജയ്പൂര്‍ കൂടാതെ മുംബൈയും ലണ്ടനും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഇത്.അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, അസ്രാണി, രാജ്‍പാല് യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2026 ഏപ്രില്‍ 10ന് ചിത്രം തിയറ്ററുകളില്‍ എത്തും.
















