മനുഷ്യൻ ഭൂമിയിൽ ഉണ്ടായ കാലം മുതൽ കൂടെയുള്ള വികാരമാണ് പ്രണയം. മനുഷ്യരിൽ മാത്രമല്ല, പ്രകൃതിയിലെ സകല ജീവജാലങ്ങളിലും ഈ അനുരാഗം നിലനിൽക്കുന്നു. വിശ്വസാഹിത്യത്തിലെ പ്രശസ്തമായ പല കൃതികളും പിറന്നത് പ്രണയത്തിന്റെ തൂലികയിൽ നിന്നാണ്. കവികൾ പ്രണയത്തെ വസന്തമായും നിലാവായും വർണ്ണിച്ചു. ചിലർക്ക് അത് തീരാനഷ്ടങ്ങളുടെ വേദനയായിരുന്നുവെങ്കിലും, ആ വേദനയിലും ഒരു വിശുദ്ധി ബാക്കിയുണ്ടായിരുന്നു. എന്നാൽ, എന്നുമുതലാണ് ‘പ്രണയം’ എന്ന വാക്ക് കേൾക്കുമ്പോൾ മനുഷ്യർ ഭയന്നു തുടങ്ങിയത്?
ഒരുകാലത്ത് പ്രണയമെന്നാൽ പരസ്പരമുള്ള തിരിച്ചറിവായിരുന്നു. ഒന്നിച്ചു ജീവിക്കാനോ, അല്ലെങ്കിൽ ആ ഓർമ്മകളുമായി പിരിഞ്ഞു പോകാനോ ഉള്ള പക്വത അന്ന് കാമുകീകാമുകന്മാർ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്നത്തെ പ്രണയത്തിന്റെ മുഖം പാടേ മാറിയിരിക്കുന്നു. ഇന്നത് വെറും വികാരമല്ല, മറിച്ച് പലപ്പോഴും മരണമായി മാറുകയാണ്. പ്രണയം സ്വീകരിച്ചാലും നിരസിച്ചാലും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുന്ന ദാരുണമായ കാഴ്ചകളാണ് നാം നിത്യവും കാണുന്നത്. ഒരു ജീവനെടുക്കാൻ മനുഷ്യന് ഇന്ന് യാതൊരു മടിയുമില്ലാതായിരിക്കുന്നു.
ഡിജിറ്റൽ ലോകത്തിന്റെ കടന്നുവരവും സോഷ്യൽ മീഡിയയുടെ അതിപ്രസരവും പ്രണയത്തിന്റെ തീവ്രതയെക്കാൾ അതിന്റെ വൈകൃതങ്ങളെയാണ് പലപ്പോഴും പുറത്തെടുക്കുന്നത്. പണ്ട് ഇല്ലാത്തത്ര ക്രൂരതകൾ ഇന്ന് പ്രണയപ്പകയുടെ പേരിൽ അരങ്ങേറുന്നു. ഇതിന്റെ ഏറ്റവും ഭീകരമായ ഉദാഹരണമായിരുന്നു 2026-ൽ ഇൻഡോറിലെ ദ്വാരകാപുരിയിൽ നടന്ന സംഭവം. അതൊരു കൊലപാതകം മാത്രമായിരുന്നില്ല; മറിച്ച്, മനുഷ്യൻ എന്ന വാക്കിനെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള പൈശാചികതയുടെ വിളയാട്ടമായിരുന്നു. ഒരു മനുഷ്യന് എത്രത്തോളം ക്രൂരനാകാൻ കഴിയുമെന്ന് ലോകത്തെ നടുക്കിയ ആ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഇൻഡോറിലെ ദ്വാരകാപുരിയിൽ മധ്യവർത്തി കുടുംബങ്ങൾ താമസിക്കുന്ന മൂന്നു നിലകളുള്ള ഒരു ചെറിയ അപാർട്മെന്റ്. അവിടെ 2026 ഫെബ്രുവരി 13-ന് ഒരു ദുരന്തം നടന്നു. പതിവ് പോലെ അവിടെ താമസിക്കുന്ന ആളുകൾ തങ്ങളുടെ ജോലികൾ ചെയ്ത് സാദാരണ ഒരു ദിവസം ആയിരുന്നു അത്. എന്നാൽ പെട്ടന്ന് അവർക്ക് എവിടെ നിന്നോ ദുർഗന്ധം വരൻ തുടങി. എല്ലാവർക്കും അത് അത് അനുഭവപ്പെടുന്നതിനാൽ എവിടെ നിന്നാണ് ഈ മണം വരുന്നതെന്ന് തിരഞ്ഞു ആളുകൾ നടക്കാൻ തുടങി.
ഒടുവിൽ ഗ്രൗണ്ട് ഫ്ലോറിലെ അടഞ്ഞു കിടക്കുന്ന ഒരു മുറിക്ക് മുന്നിൽ അവർ എത്തി നിന്നു. ഒരാൾ വാതിലിന്റെ വിടവിലൂടെ മൂക്ക് ചേർത്ത് പിടിച്ചപ്പോൾ മണത്തു നോക്കിയപ്പോൾ ഉറപ്പായി – ദുർഗന്ധം വരുന്നത് ഉള്ളിൽ നിന്ന് തന്നെയാണ് എന്നു. എം.ബി.എ വിദ്യാർത്ഥിയായ പീയൂഷ് എന്ന യുവാവായിരുന്നു അവിടെ താമസിച്ചിരുന്നത്. ഫെബ്രുവരി 10-ന് രാത്രി അവിടെ നിന്നും പോയ പീയൂഷിനെ പിന്നീട് ആരും കണ്ടിരുന്നില്ല. സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.
പോലീസ് സംഭവ സ്ഥലത്തു എത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. കിടപ്പുമുറിയിൽ ഒരു പെൺകുട്ടിയുടെ അഴുകിയ മൃതദേഹം! വസ്ത്രങ്ങൾ പലതും ശരീരത്തിൽ ഉണ്ടായിരുന്നില്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മുറിയിൽ നിന്ന് വായ്‌ഭാഗം വളഞ്ഞ ഒരു കത്തിയും പോലീസ് കണ്ടെടുത്തു. മൃതദേഹത്തിന്റെ നെഞ്ചിലേക്ക് ആഞ്ഞുകുത്തിയപ്പോൾ ഉണ്ടായ ആഘാതത്തിലാണ് കത്തി വളഞ്ഞുപോയതെന്ന് വ്യക്തമായിരുന്നു.
കൊല്ലപ്പെട്ട പെൺകുട്ടി പീയൂഷിന്റെ സഹപാഠിയായ ഖുശ്‌ബു റാത്തോർ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. മകളെ കാണാനില്ലെന്ന് കാണിച്ച് അവളുടെ അച്ഛൻ നേരത്തെ പരാതി നൽകിയിരുന്നു. പീയൂഷും ഖുശ്‌ബുവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ പീയൂഷിന്റെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നുവെന്നും അവളുടെ അച്ഛൻ പോലീസിനോട് പറഞ്ഞു.
മുംബൈയിലേക്ക് രക്ഷപ്പെട്ട പീയൂഷിനെ പോലീസ് ഫോൺ സിഗ്നൽ പിന്തുടർന്ന് പിടികൂടി. എന്നാൽ പീയൂഷിനെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങളായിരുന്നു. തന്റെ പ്രവൃത്തിയിൽ ലവലേശം കുറ്റബോധമില്ലാത്ത ഒരു സൈക്കോയെ പോലീസിന് അവിടെ കാണാൻ കഴിഞ്ഞത്. മാധ്യമങ്ങളോട് പോലും വളരെ കൂളായിട്ടാണ് അവൻ സംസാരിച്ചത്.
”എനിക്ക് ഖുശ്‌ബുവിനെ സംശയമായിരുന്നു,” പീയൂഷ് പോലീസിനോട് വെളിപ്പെടുത്തി. മറ്റാർക്കോ വേണ്ടി അവൾ തന്നെ ഒഴിവാക്കുന്നു എന്ന് വിശ്വസിച്ച പീയൂഷ്, ഖുശ്‌ബുവിന്റെ ഫോൺ മൂന്നാഴ്ചയോളം ഹാക്ക് ചെയ്ത് നിരീക്ഷിച്ചു. എന്നാൽ അവൾക്ക് മറ്റ് ബന്ധങ്ങൾ ഒന്നുമില്ലെന്ന് മനസ്സിലായിട്ടും അവന്റെ സംശയം അടങ്ങിയില്ല. ഒടുവിൽ ഫെബ്രുവരി 10-ന് ‘അവസാനമായി ഒന്ന് കാണണം’ എന്ന് പറഞ്ഞ് അവൻ അവളെ തന്റെ ആപ്പാർട്ട്മെന്റിലേക്ക് വിളിച്ചു വരുത്തി.
അവിടെ വെച്ച് ശാരീരിക ബന്ധത്തിന് അവൻ നിർബന്ധിച്ചെങ്കിലും ഖുശ്‌ബു വഴങ്ങിയില്ല. കടുത്ത ദേഷ്യത്തിൽ അവൻ അവളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അവിടം കൊണ്ടും അവന്റെ ക്രൂരത അവസാനിച്ചില്ല. ഖുശ്‌ബുവിന്റെ മൃതദേഹത്തോട് പലതവണ അവൻ ലൈംഗികമായി ബന്ധപ്പെട്ടു. അവളുടെ ആത്മാവിനോട് സംസാരിക്കാൻ പോലും അവൻ ശ്രമിച്ചുവത്രേ! ക്രൂരമായ ഈ കൊലപാതകത്തിന് ശേഷം ഖുശ്‌ബുവിന്റെ നഗ്നചിത്രങ്ങൾ അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കാനും അവൻ മടിച്ചില്ല. അവളൊരു മോശക്കാരിയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു അവന്റെ ആ ശ്രമം.
ഇന്ന് പീയൂഷ് ജയിലഴികൾക്കുള്ളിലാണ്. പ്രണയമെന്ന പേരിൽ വളർന്നു വരുന്ന ഇത്തരം വൈകൃതങ്ങൾ സമൂഹത്തിന് നൽകുന്ന മുന്നറിയിപ്പ് വളരെ വലുതാണ്. പ്രണയമെന്ന പേരിൽ മിക്കവാറും ചെന്ന് വീഴുന്നത് ഇതുപോലെയുള്ള പ്രാന്തന്മാരുടെ കൈകളിൽ ആയിരിക്കും. പ്രണയിക്കണ്ട എന്നു പറയുന്നില്ല പക്ഷെ വേണ്ട എന്ന വാക്ക് ഉൾകൊള്ളാൻ ശേഷിയുള്ള ആളെ മാത്രം കണ്ട പിടിക്കുക.
















