അമൃത സുരേഷും സഹോദരി അഭിരാമിയും മലയാളികൾക്ക് പ്രിയങ്കരികളായ താരങ്ങളാണ്. അമൃതയുടെ ആദ്യ വിവാഹവും വേർപിരിയലുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചേച്ചിയുടെ ജീവിതത്തിൽ ഉണ്ടായ പ്രശ്ങ്ങൾ തന്നെയാണ് താൻ വിവാഹം കഴിക്കാത്തതിന്റെ ഒരു കാരണമെന്ന് തുറന്ന് പറയുകയാണ് അഭിരാമി. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
‘ഞാൻ വിവാഹം കഴിക്കാത്തതിന്റെ ഒരു കാരണം ചേച്ചിയുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ തന്നെയാണ്. ആ വിവാഹം കൊണ്ട് ചേച്ചിക്ക് മാത്രമല്ല എനിക്കും ട്രോമകളുണ്ടായിട്ടുണ്ട്. ഫാമിലി പാക്കേജ് പോലെയായിരുന്നു. എന്റെ കരിയറിലും ആ വ്യക്തി കാരണം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അഭിനയം അടക്കം എല്ലാം ഞാൻ നിർത്തിയതിന് അയാളുമായി നല്ല ബന്ധമുണ്ട്. എനിക്ക് ട്രസ്റ്റ് ഇഷ്യൂസുണ്ട്. എത്ര നല്ല ആളെ കണ്ടാലും എനിക്ക് വിശ്വസിക്കാൻ പറ്റില്ല.
അതിന് കാരണവും പന്ത്രണ്ട് വയസിൽ ഞാൻ അനുഭവിച്ച ട്രോമകൾ തന്നെയാണ്. വിവാഹത്തോട് എതിർപ്പുള്ളയാളല്ല ഞാൻ. എന്നെങ്കിലും ഒരിക്കൽ വിവാഹം കഴിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷെ അതിന് അടുത്ത് പോലും ഞാൻ എത്തിയിട്ടില്ല. കല്യാണം എന്നതിനോട് ഭയം മാറി ഇപ്പോൾ ഒരു ഫോബിയ പോലെയാണ്. ഡിവോഴ്സിലേക്ക് പോകുന്നതിനോട് ഒന്നും എനിക്ക് താല്പര്യം ഇല്ല. കല്യാണം കഴിക്കുകയാണെങ്കിൽ ഫിനാൻഷ്യൽ ഭദ്രത ഉണ്ടാക്കിയതിന് ശേഷം മാത്രമായിരിക്കും, കാരണം എനിക്ക് ആ ബന്ധത്തിൽ എന്തെങ്കിലും പോരായ്മകൾ തോന്നിയാൽ ഡിവോഴ്സ് ചെയ്യാനുള്ള സാമ്പത്തികം വേണം. പ്രേമം എനിക്ക് ഉണ്ടായിട്ടുണ്ട് തകർന്നിട്ടുണ്ട് കാരണം ട്രസ്റ്റ് ഇഷ്യൂസാണ്. ഞാൻ കല്യാണത്തിലേക്ക് എത്തിക്കഴിഞ്ഞാൽ ചിലപ്പോൾ അഡ്ജസ്റ്റ് ചെയ്യും എനിക്ക് അത് വേണ്ട’; അഭിരാമി പറഞ്ഞു.
















