പുതിയ രുചികൂട്ടിൽ ചിക്കൻ റെസിപ്പി പറഞ്ഞു തരാം. ചിക്കൻ ഇളനീർ കോലാപുരി. പേരു കേട്ട് അദ്ഭുതപ്പെടേണ്ട, സൂപ്പർ രുചിയാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
ചിക്കൻ – അരക്കിലോ
ഇളനീരിന്റെ കാമ്പ് – 1 കപ്പ്
തക്കാളി – 1 വലുത്
തേങ്ങ – കാൽ കപ്പ്
വലിയ ഉള്ളി – 1 വലുത്
വെളുത്തുള്ളി – 1 കുടം
മഞ്ഞൾ പൊടി – അര ടീസ്പൂൺ
വാളൻ പുളി പിഴിഞ്ഞത് – കാൽ കപ്പ്
ഓയിൽ – 4 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില
മസാലകൾ
മല്ലി – 3 ടേബിൾസ്പൂൺ
ചെറിയ ജീരകം – 1 ടീസ്പൂൺ
പെരുംജീരകം – കാൽ ടീസ്പൂൺ
കാശ്മീരി മുളക് – 6 എണ്ണം
കറുകപ്പട്ട – ചെറിയ കഷ്ണം
കുരുമുളക് – 1 ടേബിൾസ്പൂൺ
ഗ്രാമ്പൂ – 4 എണ്ണം
ഏലക്ക – 2 എണ്ണം
എള്ള് – 1 ടേബിൾസ്പൂൺ
തയാറാകുന്നവിധം
മസാലകൾ ഒന്ന് ചൂടാക്കിയെടുക്കണം. കുറച്ചു ഓയിലിൽ തേങ്ങ വറുത്തെടുക്കാം ശേഷം വലിയ ഉള്ളിയും വെളുത്തുള്ളിയും ഒന്ന് മൂപ്പിച്ചെടുക്കണം . ഇതെല്ലാം കുറച്ചു മഞ്ഞൾ പൊടിയും വാളൻ പുളിയും ചേർത്ത് നന്നായി അരച്ചെടുക്കണം .ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് അതിൽ അരച്ചുവച്ച മസാല ചേർത്ത് പച്ചമണം മാറുന്നത് വരെ ചെറിയ തീയിൽ മൂപ്പിച്ചെടുക്കണം . ഇതിൽ ചെറുതായി മുറിച്ച തക്കാളിയും ചിക്കനും ചേർത്ത് ഒരു പതിനഞ്ച് മിനിറ്റ് വേവിച്ചെടുക്കണം .ശേഷം മല്ലിയിലയയും ഇളനീരിന്റെകാമ്പും ചേർത്ത് വാങ്ങാം. ചപ്പാത്തിക്ക് ഒപ്പം കൂട്ടി കഴിക്കാൻ പറ്റിയ നല്ല രുചിയുള്ള ചിക്കൻ കോലാപുരി തയാർ.
















