കൊച്ചി: ഏറ്റുമാനൂരപ്പനെക്കുറിച്ചുള്ള ഗാനമായ ‘ഏറ്റുമാനൂരപ്പനെന്തുഭംഗി’ വീഡിയോ ആൽബത്തിന്റെ പോസ്റ്റർ റിലീസായി. എം.സി ഓഡിയോസിലൂടെയാണ് ഗാനം പുറത്തിറങ്ങുക. കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിന്റെ രചനയിൽ ജെയ്സൺ ജോണാണ് സംഗീതവും ആലാപനവും. സംവിധാനവും ക്യാമറയും ചെയ്തിരിക്കുന്നത് ബിബിൻ കൂടല്ലൂരാണ്.

സ്റ്റുഡിയോ എം. സ്റ്റുഡിയോ കൊച്ചി, പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത് കുട്ടി അഖിലും സുരേന്ദ്രൻ കുറവിലങ്ങാടുമാണ്. എഡിറ്റിംഗ് തൻവി പ്രൊഡകഷൻസ്, ക്രിയേറ്റീവ് ഡയറക്ടർ പ്രമോദ് വൈക്കം. ജിമ്പൽ ഷാഹിൽ കെ. ഷാജി, മേക്കപ്പ് അരവിന്ദ്, പ്രൊഡ്യൂസർസ് ആദിത്ത്, ആദിലക്ഷ്മി നന്തികാട്ട്. പി.ആർ.ഒ പി.ആർ. സുമേരൻ
















