കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിനെതിരേ നടത്തിയ പരാമർശങ്ങളിൽ പരസ്യമായി മാപ്പ് ചോദിച്ചു പൂഞ്ഞാർ എൻഡിഎ സ്ഥാനാർഥിയും മുൻ എംഎൽഎയുമായ പി.സി. ജോർജ്. കൂടാതെ കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി അപ്പനും മകനും ഒരുമിച്ച് നിയമസഭയിൽ കാണുമെന്നും പി.സി. ജോർജ് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തെ താൻ തെറ്റിധരിച്ചെന്നും ആ തെറ്റിദ്ധാരണയൊക്കെ ഇപ്പൊ മാറി അവരുമായി നല്ല ബന്ധം ഉണ്ടാക്കാൻ സാധിച്ചെന്നും എല്ലാവരുടെയും പരിപൂർണ പിന്തുണയോടെ തന്നെ ജയിപ്പിക്കണമെന്നും പി സി ജോർജ് പറഞ്ഞു. താൻ അന്നത്തെ ദേഷ്യത്തിൽ തെറി പറഞ്ഞതാണെന്നും അതിന് പരസ്യമായി ക്ഷേമ ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാറിൽ തന്നെ എല്ലാവരും ഭൂരിപക്ഷത്തോടെ ജയിപ്പിക്കണം എന്നും പാലായിൽ മകനും എൻഡിഎ സ്ഥാനാർഥിയുമായ ഷോൺ ജോർജിന് വിജയസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















