ബിഎംഡബ്ല്യു ഗ്യാരേജിലെത്തിച്ച് നടി ഗ്രേസ് ആന്റണി. ബിഎംഡബ്ല്യു എസ്‍യുവി എക്സ് 3 യാണ് നടി സ്വന്തമാക്കിയത്. ഫോക്സ്‌വാഗൻ ടൈഗൂണിന് ശേഷം ഗ്രേസ് ആന്റണി സ്വന്തമാക്കുന്ന വാഹനമാണ് ബിഎംഡബ്ല്യു എക്സ് 3. ഏകദേശം 74.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ബിഎംഡബ്ല്യുവിന്റെ കരുത്തും ആഡംബരവും ഒത്തുചേരുന്ന ഒരു എക്സ് 3. മൂന്ന് വേരിയന്റുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ 30ഐ എം സ്പോർട്സ് മോഡലാണ് ഇത്. പുതിയ വാഹനം സ്വന്തമാക്കിയ വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പിന്നിട്ട വഴികളെക്കുറിച്ചൊരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
കുട്ടിക്കാലത്ത്, മെച്ചപ്പെട്ടതും കൂടുതൽ സുന്ദരവുമായ ഒരു ജീവിതത്തെക്കുറിച്ച് ഞാൻ സ്വപ്നം കാണുമായിരുന്നു. എങ്ങനെ അവിടെയെത്തുമെന്ന് അറിയാതെ, പക്ഷെ ഞാൻ അവിടെയെത്തുമെന്ന് വിശ്വസിച്ചു. യാത്ര എളുപ്പമായിരുന്നില്ല – സംശയത്തിന്റെ നിമിഷങ്ങൾ, ആരും കാണാത്ത പോരാട്ടങ്ങൾ, ഉപേക്ഷിച്ചു പോകാൻ തോന്നിയ സമയങ്ങൾ എന്നിവയെല്ലാം ഉണ്ടായി. പക്ഷെ ഞാൻ എന്നെത്തന്നെ ഉപേക്ഷിച്ചില്ല. ഇന്ന്, ഈ താക്കോൽ കയ്യിലേന്തി ഞാൻ തിരിച്ചറിയുന്നു, ഇതൊരു കാർ മാത്രമല്ല… എന്റെ കഠിനാധ്വാനം, വിശ്വാസം, കരുത്ത് എന്നിവയെല്ലാം ഒരുമിച്ചു ചേർന്നതാണ്.
ദൈവം എന്നോട് വളരെ ദയ കാണിച്ചിട്ടുണ്ട്, എന്റെ ഹൃദയം നന്ദികൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നാൽ, ജീവിതം നിങ്ങളെ മനോഹരമായ എന്തെങ്കിലും നൽകി സ്വാഗതം ചെയ്യും എന്നതിന്റെ തെളിവാണ് ഈ നിമിഷം പുതിയ വാഹനത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് ഗ്രേസ് ആന്റണി സമൂഹമാധ്യമങ്ങളിൽ കുറച്ചിട്ടുണ്ട്.
ഏകദേശം 258 പിഎസ് കരുത്തുള്ള 2 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 400 എംഎം ടോർക്കുമുണ്ട് ഈ എൻജിന്. 6.2 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗം കൈവരിക്കും. ഇതു കൂടാതെ രണ്ടു ലീറ്റർ പെട്രോൾ മോഡലുമുണ്ട് വാഹനത്തിന്.
















