പുണെ–സോലാപുർ ദേശീയ പാതയിൽ വാഹനം കാത്തുനിന്ന യുവതിയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി തോക്കുചൂണ്ടി പീഡിപ്പിച്ചതായി പരാതി. കുർകുംബിന് സമീപത്ത് നിന്നാണ് യുവതി അപരിചിതന്റെ വാഹനത്തിൽ കയറിയത്. 32കാരിയായ യുവതിയെയാണ് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തിൽ ദൗണ്ട് സ്വദേശിയായ 35കാരനെ അറസ്റ്റ് ചെയ്തു.
വഴിയിൽ ഇറക്കാമെന്ന് പറഞ്ഞ് യുവാവ് യുവതിയെ വാഹനത്തിൽ കയറ്റി. 3 കിലോമീറ്റർ പോയതിന് ശേഷം വിജനമായ സ്ഥലത്ത് കാർ നിർത്തിയതിന് ശേഷം യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി. യുവതി എതിർത്തപ്പോൾ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം കാറില്‍ നിന്ന് വലിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് വീട്ടിലെത്തിയ യുവതി തൊട്ടടുത്ത ദിവസമാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















