ജി സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇപ്പോള്‍ ജി സുധാകരന്‍ എന്തും പറയുമെന്നും അത് അദ്ദേഹം എത്തിയ ക്യാമ്പിന്റെ പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ ക്യാമ്പില്‍ നിന്നും നല്ല പിന്തുണ കിട്ടണമെങ്കില്‍ ആ ക്യാമ്പിന്റെ ആളായി എന്ന് പൂര്‍ണ്ണമായി വരുത്തേണ്ടതുണ്ടല്ലോയെന്നും പരിഹസിച്ചു.
നേരത്തെ ഞങ്ങളുടെ കൂട്ടത്തിലായിരുന്നല്ലോ. അന്നൊന്നും നിങ്ങള്‍ കണ്ണൂരില്‍ മത്സരിക്കേണ്ടതില്ല. ഇങ്ങോട്ട് വന്നോളൂ എന്ന് പറഞ്ഞിട്ടില്ല. ഈ പറഞ്ഞയാള്‍ ഇതിനപ്പുറവും പറയും. എത്തിപ്പെട്ട ക്യാമ്പ് അതാണല്ലോ. ആ ക്യാമ്പില്‍ നിന്നും നല്ല പിന്തുണ കിട്ടണമെങ്കില്‍ ആ ക്യാമ്പിന്റെ ആളായി എന്ന് പൂര്‍ണ്ണമായി വരുത്തേണ്ടേ. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തൊപ്പിയാണല്ലോ തലയില്‍ വെച്ചത്. ഞാന്‍ പഴയ ആളല്ല, പുതിയ ആളാണ് എന്ന് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാത്തിനേയും തള്ളിപ്പറയുന്നത്. അതിന്റെ ഭാഗമായിട്ടാണ് വെല്ലുവിളി. ഇനിയും കൂടുതല്‍ ജീര്‍ണ്ണതയിലേക്ക് പോയേക്കാം- മുഖ്യമന്ത്രി പറഞ്ഞു
പിണറായി വിജയനും എം വി ഗോവിന്ദനും സജി ചെറിയാനും വിജയരാഘവനുമൊക്കെ അമ്പലപ്പുഴയില്‍ മത്സരിട്ട് ജയിക്കാന്‍ തന്റേടുമുണ്ടോയെന്ന് കഴിഞ്ഞ ദിവസം ജി സുധാകരന്‍ ചോദിച്ചിരുന്നു. ഇതിനോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
















