പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ പ്രചാരണത്തിൽ നിന്നും തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെ അപലപിച്ചും ബിജെപിയെ വിമർശിച്ചുമാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഈ ആക്രമണം ബിജെപിയുടെ രീതിയാണെന്നും ബിജെപി വേരുറപ്പിച്ചാൽ എത്ര മാത്രം ആപത്ത് എന്നതിന്റെ സൂചനയാണ് ഇതെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രചാരണം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. ബിജെപി ജനാധിപത്യ മര്യാദ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞതിൽ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍എംആര്‍ റസാഖും രംഗത്തുവന്നിരുന്നു.
















