കർണാടകയിലെ മല്ലടിഹള്ളിയിൽ പ്രൊഫസറുമായി ബന്ധമുണ്ടെന്ന സഹപാഠികളുടെ കളിയാക്കലിൽ മനം നൊന്തു മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി. മല്ലടിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദ കോളേജിൽ ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ ആൻഡ് സർജറി (ബിഎഎംഎസ്) അവസാന വർഷ വിദ്യാർത്ഥിനിയായ 22 കാരിയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടക്കുന്നത്. വിദ്യാർത്ഥിയും കോളേജിലെ ലക്ചറുമായി നല്ല ബന്ധം പുലർത്തിയിരുന്നു. എന്നാൽ ഇത് വിദ്യാർഥികൾ ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടെന്ന തരത്തിൽ കോളേജ് മൊത്തം പ്രചരിപ്പിക്കാൻ തുടങി. ആവർത്തിച്ചുള്ള പരിഹാസങ്ങളും അപവാദ പ്രചാരണവും പെൺകുട്ടിക്ക് അപമാനവും മാനസിക വേദനയും ഉണ്ടാക്കി.
വിദ്യാർത്ഥിയുടെ മുറിയിൽ നിന്നും താൻ നേരിട്ട മാനസിക പീഡനം വിവരിച്ച് പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. മകളുടെ മരണത്തിന് സഹപാഠികൾ ഉത്തരവാദികളാണെന്ന് കുട്ടിയുടെ പിതാവ് ഉമാശങ്കറും പരാതി നൽകിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















