ബംഗാളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. സംഭവത്തില്‍ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന ഭരണകൂടത്തിന്റെ പൂര്‍ണ പരാജയമെന്ന സുപ്രീംകോടതി വിമര്‍ശത്തിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ ബിജെപി ഗൂഢാലോചനയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞുവച്ച സംഭവം ബംഗാളില്‍ വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ക്ക കോടതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.പിന്നാലെ നിരവധി പേര് പോലീസ് അറസ്റ്റ് ചെയ്തു.അതേസമയം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ബിജെപി നീക്കം എന്നാണ് മമതാ ബാനര്‍ജിയുടെ വിമര്‍ശനം. ബംഗാളില്‍ മമതയോട് ജനങ്ങള്‍ ഗുഡ് ബൈ പറയുമെന്ന് അമിത് ഷായും തിരിച്ചടിച്ചു. അതിനിടെ ബംഗാള്‍ കല്‍ക്കരി കടത്ത് കേസുമായി ബന്ധപ്പെട്ട് ഐ പാക്കിന്റെ ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു ഓഫീസുകളില്‍ ഇഡി പരിശോധന നടത്തി. അതേസമയം അസമില്‍ പ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ അതിശക്ത വിമര്‍ശനം ഉയര്‍ത്തി.
Story Highlights : row over bengal judicial officers gheraoed incident
















